Sorry, you need to enable JavaScript to visit this website.

ദുബായ് വിമാനത്താവളത്തില്‍ അര മണിക്കൂര്‍ വൈദ്യുതി നിലച്ചു

ദുബായ്- രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ വൈദ്യുതി നിലച്ചത് നൂറുകണക്കിന് യാത്രക്കാരെ കുഴക്കി. എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തില്‍ തടസ്സമൊന്നുമുണ്ടായില്ലെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.
തിങ്കള്‍ രാവിലെ പതിനൊന്ന് മണിക്കാണ് സാങ്കേതിക തകരാര്‍മൂലം വൈദ്യുതി നിലച്ചത്. അരമണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചു.
എയര്‍ കണ്ടീഷനറുകള്‍ നിലച്ചതോടെ കടുത്ത ചൂട് അനുഭവപ്പെട്ടതായും വിയര്‍ത്തതായും യാത്രക്കാര്‍ പറഞ്ഞു.

 

Latest News