Sorry, you need to enable JavaScript to visit this website.

പോലീസിനെ കുഴക്കിയ കാര്‍ മോഷണത്തില്‍ ഒടുവില്‍ പ്രതികള്‍ കോടതിയില്‍

ദുബായ്- മോഷ്ടിച്ച കാറിന്റെ ബോഡി ഇളക്കി മറ്റൊരു കാറിന് ഫിറ്റ് ചെയ്ത് അറുപതിനായിരം രൂപക്ക് വിറ്റ വിരുതന്മാര്‍ ദുബായ് കോടതിയില്‍. 2017 ഒക്‌ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
ഫുജൈറയില്‍നിന്നാണ് ഇവര്‍ കാര്‍ മോഷ്ടിച്ചത്. ഒരു വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോയി കാറിന്റെ ബോഡി ഇളക്കി, അതേ മോഡലിലുള്ള മറ്റൊരു കാറിന് ഘടിപ്പിച്ചു. ഇത് ഒരാള്‍ക്ക് വില്‍ക്കുകയും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അന്വേഷണത്തിനിടെ ഏറെ ആശയക്കുഴപ്പമുണ്ടായെങ്കിലും ഒടുവില്‍ പോലീസ് സത്യം കണ്ടെത്തുകയായിരുന്നു. അബുദാബി പോലീസിനെ കൂടാതെ ആഭ്യന്തരമന്ത്രാലയവും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അന്വേഷത്തില്‍ പങ്കാളികളായി. രേഖകളൊന്നുമില്ലാതെ കൊണ്ടുവന്ന കാറിന്റെ ബോഡി ഇളക്കി  ഫിറ്റ് ചെയ്തത് താനാണെന്ന് വര്‍ക് ഷോപ്പ് ഉടമയും സമ്മതിച്ചു.

 

Latest News