വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്പുമായി യു.എ.ഇ ടെലികോം കമ്പനി

ദുബായ്-  യു.എ.ഇയിലെ ഡൂ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാന്‍ പുതിയ ആപ്പ്. സെര്‍ ചാറ്റ്  ( YzerChat)  എന്ന ആപ്പിലൂടെ കോളിംഗ് പാക്ക് ഓഫറുകളാണ് കമ്പനി നല്‍കുന്നത്. മെസേജിംഗ്, എച്ച്.ഡി വീഡിയോ കോളുകള്‍ എന്നിവയും ആപ്പിലൂടെ സാധ്യമാണ്.
ഉപഭോക്താക്കളുടെ സൗകര്യാനുസരണം സാങ്കേതിക വിദ്യയുടെ നൂതനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഡൂ ഡപ്യൂട്ടി സി.ഇ.ഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു.
50 ദിര്‍ഹം, 100 ദിര്‍ഹം ഓഫര്‍ പാക്കുകളാണ് ഇതിനായി ഡൂ പുറത്തിറക്കിയിരിക്കുന്നത്. യു.എ.ഇയിലും പുറത്തും വിളിക്കാം. അണ്‍ലിമിറ്റഡ് വീഡിയോ കോള്‍, വോയ്‌സ് കോള്‍, എസ്.എം.എസ് എന്നിവയാണ് ഓഫര്‍.16 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പാണിത്.

 

Latest News