തബൂക്കിൽ അഗ്നിബാധ;  19 താമസക്കാരെ ഒഴിപ്പിച്ചു

തബൂക്ക് - അൽറബ്‌വ ഡിസ്ട്രിക്ടിൽ അൽബിലാദ് ബാങ്കിന് പിറകിലുള്ള വാണിജ്യ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് 19 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. 
അധികം താമസിയാതെ അഗ്നിബാധ നിയന്ത്രണമാക്കാനും സംഘത്തിന് സാധിച്ചു. 26 ഫഌറ്റുകൾ അടങ്ങുന്ന ഈ അഞ്ച് നില കെട്ടിടത്തിലെ ഒരു ഫഌറ്റിൽ ആണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ ഉച്ചക്ക് 2.34ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്ത് കുതിച്ചെത്തിയ ദൗത്യസംഘം 13 പേരെ ക്രെയിൻ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയതെന്ന് തബൂക്ക് പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ അബ്ദുൽ മജീദ് ബുദൈവി പറഞ്ഞു. 
ആറ് പേരെ കെട്ടിടത്തിന്റെ ഗോവണിയിലൂടെ താഴെ എത്തിച്ചു. ദേഹാസ്വാസ്ഥ്യം നേരിട്ട ആറ് പേരെ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് നീക്കി. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

 

Latest News