കുവൈത്ത് സിറ്റി- ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിക്കുന്നതിനാല്‍ കുവൈത്തിലെ 131 ട്രാവല്‍ ഏജന്‍സികളുടെ അംഗീകാരം എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പിന്‍വലിച്ചേക്കും. ട്രാവല്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കുള്ള പരിരക്ഷ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികള്‍ 25ന് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അംഗീകാരം റദ്ദാകുന്നതോടെ അത്രയും ഏജന്‍സികള്‍ക്ക് എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ ലഭിക്കില്ല. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് അയാട്ട പറയുന്ന ബാങ്കിങ് ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിച്ചിട്ടുള്ള മാതൃകയെ ആശ്രയിക്കല്‍, ഈസിപേ സംവിധാനം എന്നിവയിലൊന്ന് സ്വീകരിക്കേണ്ടി വരും. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രാവല്‍, ടൂറിസം ഏജന്‍സികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിരുന്നു.






