തീപ്പിടിച്ച വീട്ടില്‍നിന്ന മകനേയും സഹോദരിയേയും രക്ഷപ്പെടുത്തി വീട്ടമ്മ

അബുദാബി- അല്‍ ഐനില്‍ കത്തിയെരിയുന്ന വീട്ടില്‍നിന്ന് കുഞ്ഞിനേയും സഹോദരിയേയും സാഹസികമായി രക്ഷപ്പെടുത്തി വീട്ടമ്മ. അല്‍ ഹൈലി പ്രദേശത്ത് ശനിയാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.
താഴെ നിലയില്‍നിന്ന് ശക്തമായ പുക ഉയരുന്നത് കണ്ട് രണ്ടാം നിലയിലെ ബാല്‍ക്കണിയിലെത്തിയ സ്വദേശിയായ വീട്ടമ്മ മകനേയും സഹോദരിയേയും ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ വിപദിധൈര്യമാണ് ഇരുവരേയും മരണത്തില്‍നിന്ന് രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.
താഴെ നിലയിലുള്ള എയര്‍ കണ്ടീഷണറില്‍നിന്നാണ് തീ പടര്‍ന്നത്. അമ്പേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.

 

Latest News