Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ഉൽപന്നങ്ങൾ തടയുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതിയില്ല

റിയാദ് - സൗദി ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും വ്യവസ്ഥകളും ബാധകമാക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും സമാന നിയന്ത്രണങ്ങളും വ്യവസ്ഥകളും ബാധകമാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഉഭയകക്ഷി കരാറുകൾക്കും മേഖലാ, അന്താരാഷ്ട്ര കരാറുകൾക്കും വിരുദ്ധമായി സൗദി ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും വ്യവസ്ഥകളും ബാധകമാക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കെതിരെയും സമാന നടപടികൾ ബാധകമാക്കാനാണ് തീരുമാനം. ആ രാജ്യങ്ങൾ കരാറുകൾ പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് മതിയായ അളവിലും തോതിലും നിയമപരമായ പ്രത്യാഘാതങ്ങൾ സൗദി അറേബ്യയെ ബാധിക്കാത്ത നിലക്കുമായിരിക്കും സൗദി അറേബ്യയും നിയന്ത്രണങ്ങളും വ്യവസ്ഥകളും ബാധകമാക്കുക. വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി തീരുമാനം നടപ്പാക്കുന്നതിന് സൗദി കസ്റ്റംസിനും മറ്റു വകുപ്പുകൾക്കും മന്ത്രിസഭ നിർദേശം നൽകി.


സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതിക്ക് ചില രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതേ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാക്കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സൗദിയിൽനിന്നുള്ള കയറ്റുമതി കൈകാര്യം ചെയ്യുന്ന അതേ രീതിയിൽ ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും കൈകാര്യം ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്.
 

Latest News