മസ്‌കത്ത്- ഒമാനിലെ സഹം സനയ്യയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന മലയാളിയുടെ വിരലുകള്‍ മെഷീനില്‍പെട്ട് മുറഞ്ഞു. രണ്ടു വിരലുകളാണ് അറ്റുപോയത്. മലപ്പുറം പന്താവൂര്‍ സ്വദേശി മേലേപുരക്കല്‍ ബാദുഷിനാണ് (26) അപകടം സംഭവിച്ചത്. മസ്‌കത്തിലെ കൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാദുഷിന്റെ ഒരു വിരല്‍ തുന്നിച്ചേര്‍ത്തു. രണ്ടാമത്തെ വിരല്‍ തുന്നിച്ചേര്‍ക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ബാദുഷിന് ചികിത്സാ ചെലവ് സ്വയം വഹിക്കാനാവാത്ത സാഹചര്യമാണ്. ഇതിനായി കനിവുള്ളവരുടെ സഹായം തേടുകയാണ് സുഹൃത്തുക്കള്‍.