കുവൈത്തിൽ ബ്രദർ ഹുഡ് സംഘം പിടിയിൽ

കുവൈത്ത്‌ സിറ്റി- നിരോധിത സംഘടനായ മുസ്‌ലിം ബ്രദർഹുഡുമായി ചേർന്ന് പ്രവർത്തിച്ച സംഘത്തെ  അറസ്‌റ്റ് ചെയ്‌തതായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടി കൂടിയ സംഘത്തിലെ ഏതാനും പേർ ഈജിപ്‌ത്‌ സർക്കാരിന്റെ ബ്ളാക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. ഈജിപ്‌തിൽ നിന്നും കുവൈത്തിലേക്ക് സംഘമായെത്തിയ ഇവർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വെച്ചാണ് അധികൃതരുടെ പിടിയിലായത്. ഈജിപ്‌തിൽ തീവ്രവാദ പദ്ധതികൾ ആസൂത്രണം ചെയ്‌തതായി ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നും കുവൈത്ത്‌ ആഭ്യന്ത്ര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി കുന റിപ്പോർട്ട് ചെയ്‌തു. 

Latest News