20 നിക്ഷേപകര്‍, 200 ദശലക്ഷം ദിര്‍ഹം; ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ്

ദുബായ്- റിയല്‍ എസ്റ്റേറ്റ് രംഗത്തെ 20 നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ ഗോള്‍ഡന്‍ വിസ നല്‍കി ദുബായ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സും ദുബായ് ലാന്‍ഡ് വകുപ്പും ചേര്‍ന്നാണ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.
വിസ ലഭിച്ച 20 നിക്ഷേപകരുടെ മൊത്തം നിക്ഷേപം 200 ദശലക്ഷം ദിര്‍ഹമാണെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററില്‍ പറഞ്ഞു. നിക്ഷേപകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നതാണ് വിസ ലഭിച്ചവര്‍. ഓരോരുത്തരും 50 ദശലക്ഷം ദിര്‍ഹമോ അതില്‍ കൂടുതലോ ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്.

 

Latest News