ഒറ്റക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച്

ദുബായ്- മാതാപിതാക്കളോ മറ്റാരെങ്കിലുമോ ഒപ്പമില്ലാതെ ഒറ്റക്കു യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച്. ഒറ്റക്കു യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ വിമാനത്താവളത്തില്‍ പ്രത്യേക സേവനം നേരത്തേ ലഭ്യമായിരുന്നു. അതുകൂടാതെയാണ് അവരുടെ യാത്ര സുഖപ്രദവും ആനന്ദകരവുമാക്കാന്‍ കംപ്യൂട്ടര്‍ ഗെയിമുകളും കാര്‍ട്ടൂണുകളും ഒക്കെയായി പുതിയ ലോഞ്ച് തുറന്നത്.
ടെര്‍മിനില്‍ ഒന്നില്‍ 24 മണിക്കൂറും ലോഞ്ച് പ്രവര്‍ത്തിക്കും. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മൂന്നില്‍ നേരത്തേ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കു യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്ന സാഹചര്യത്തിലാണു ലോഞ്ച് തുറന്നത്.
വേനലവധിക്ക് ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ നിരവധി പ്രവാസി കുടുംബങ്ങളാണ് കുട്ടികളെ ഒറ്റക്ക് നാട്ടിലേക്ക് അയക്കുന്നത്.

 

Latest News