Sorry, you need to enable JavaScript to visit this website.

ഷോപ്പിംഗ് മാളില്‍ സൗദി യുവതിയെ ശല്യപ്പെടുത്തിയ വിദേശി യുവാവിന് പത്ത് ദിവസം ജയില്‍

ജിദ്ദ - വ്യാപാര കേന്ദ്രത്തില്‍ യുവതിയെ ശല്യപ്പെടുത്തുകയും ഫോട്ടോകളെടുക്കുകയും ചെയ്ത പൂവാലനെ ജിദ്ദ ക്രിമിനല്‍ കോടതി പത്തു ദിവസം തടവിന് ശിക്ഷിച്ചു.

ഡ്രൈവറായി ജോലി ചെയ്യുന്ന യെമനിക്കാണ് ശിക്ഷ. മൊബൈലില്‍ ഫോട്ടോ എടുക്കുന്നതു കണ്ട സൗദി യുവതിയുടെ സഹോദരന്‍ യെമനിയുമായി വാക്കേറ്റമുണ്ടാകുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.  

കസ്റ്റഡിയിലെടുത്ത യെമനിയുടെ മൊബൈല്‍ ഫോണില്‍ യുവതിയുടെ ഫോട്ടോകള്‍ കണ്ടെത്തി. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിയെ പത്തു ദിവസം തടവിന് ശിക്ഷിച്ചു. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ല എന്ന വസ്തുത കണക്കിലെടുത്താണ് താരതമ്യേന കുറഞ്ഞ ശിക്ഷ പ്രതിക്ക് വിധിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ല എന്നതിന് പ്രതിയില്‍ നിന്ന് കോടതി ഉറപ്പുവാങ്ങുകയും ചെയ്തു.

 

Latest News