Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

മാധ്യമ പ്രവര്‍ത്തകര്‍ ഡിന്നറിന്  പിറകേ ഓടുന്നവര്‍-കങ്കണ

മുംബൈ-മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്തിന്റെ ഐക്യത്തെയും, അഖണ്ഡതയുമെല്ലാം ആക്രമിക്കുന്ന ഇക്കൂട്ടര്‍ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ  കങ്കണ ആരോപിക്കുന്നു.
പുതിയ ചിത്രമായ 'ജഡ്ജ്‌മെന്റല്‍ ഹെ ക്യാ'യുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്ക വിവാദത്തില്‍ മാപ്പു പറയാനാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കങ്കണയുടെ മാപ്പ് പറച്ചില്‍.
തന്നെ ബഹിഷ്‌കരിക്കുവെന്ന് വീഡിയോയില്‍ കളിയാക്കുന്ന കങ്കണ കൂട്ടായ്മയെ വിലക്കെടുക്കാന്‍ ലക്ഷങ്ങള്‍ ഒന്നും വേണ്ടെന്നും, 50-60 രൂപയ്ക്ക് പിന്നാലെ ഓടുന്നവരാണ് അവരെന്നും കങ്കണ അധിക്ഷേപിക്കുന്നു. എതിര്‍ക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കുന്ന ബിജെപിയുടെ രീതി തന്നെയാണോ കങ്കണയ്‌ക്കെന്നും സോഷ്യല്‍ മീഡിയ ചോദ്യമുന്നയിക്കുന്നു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ 'മണികര്‍ണിക: ദ ക്വീന്‍ ഓപ് ഝാന്‍സി' എന്ന ചിത്രത്തെക്കുറിച്ച് മോശമായി എഴുതി എന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുവിനോട കങ്കണ തര്‍ക്കിക്കുകയായിരുന്നു. ആരോപണം റാവു നിഷേധിച്ചെങ്കിലും കങ്കണ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നു. ഇതാണ് മാധ്യമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.