Sorry, you need to enable JavaScript to visit this website.

ബാഗേജ് കുറയ്ക്കാന്‍ ആ വിദ്യ ഫ്രാന്‍സിലും; വൈറലായി വിഡിയോ

നൈസ്, ഫ്രാന്‍സ്- വിമാനത്തില്‍ ബാഗേജ് പരിധി കുറഞ്ഞുവരുന്നത് യാത്രക്കാരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സാധനങ്ങളെല്ലാം കൊണ്ടുപോകാനാവാതെ വിഷമിക്കുമ്പോള്‍, പല തന്ത്രങ്ങളുടെ പയറ്റും അവര്‍. ചിലതൊക്കെ ശരിയാകും. പലതും പരാജയപ്പെടും.

ഫ്രാന്‍സിലെ നൈസ് വിമാനത്താവളത്തിലെത്തിയ ജോണ്‍ ഇര്‍വിന്‍ എന്ന ഗ്ലാസ്‌ഗോ സ്വദേശി പയറ്റിയത് അല്‍പം പഴയൊരു പരിപാടിയാണ്.
എയര്‍പോര്‍ട്ടില്‍ ബോഡിംഗ് പാസ് എടുക്കാന്‍ ചെന്നപ്പോള്‍ ബാഗുകള്‍ തൂക്കിനോക്കിയ അധികൃതര്‍ ഭാരം കുറക്കണമെന്ന് നിര്‍ദേശിച്ചു. അല്ലെങ്കില്‍ ഫീസ് അടക്കണം. ഒടുവില്‍ ജോണ്‍ കണ്ടെത്തിയ മാര്‍ഗം, 15 ഷര്‍ട്ടുകള്‍ പെട്ടിയില്‍നിന്നെടുത്ത് ധരിക്കുകയായിരുന്നു.
 
നൈസില്‍നിന്ന് എഡിന്‍ബറോയിലേക്ക് ഈസിജെറ്റ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു ജോണും കുടുംബവും. അച്ഛന്റെ വികൃതി മകന്‍ ജോഷാണ് വീഡിയോയില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇതാദ്യ തവണയല്ല, മേല്‍ക്കുമേല്‍ വസ്ത്രം ധരിച്ച് യാത്രക്കാര്‍ വിമാനത്തില്‍ കയറാനെത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മാഞ്ചസ്റ്ററില്‍ വിമാനം കയറാനെത്തിയ നതാലി വൈന്‍ ഏഴ് വസ്ത്രങ്ങളും രണ്ട് ജോഡി ഷൂവും രണ്ട് ജോഡി ഷോട്‌സും ഒരു പാവാടയുമാണ് അധികമായി ധരിച്ചത്.

 

Latest News