ഷിംലയിൽ നേരിയ ഭൂചലനം; ആളപായമില്ല

ഷിംല- ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ നേരിയ ഭൂകമ്പം അനുഭപ്പെട്ടു. ബുധനാഴ്ച്ച വൈകീട്ട്  റിക്റ്റർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശ നഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷിംലയുടെ വടക്കു കിഴക്ക് ഭാഗത്ത് പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലന പ്രഭവ കേന്ദ്രം. പ്രാദേശിക സമയം വൈകീട്ട് 7:55 നാണു ഭൂചലനം അനുഭവപ്പെട്ടത്.

Latest News