കണ്ണൂര്‍ സ്വദേശിയുടെ ദുരൂഹ മരണം: രണ്ട് നേപ്പാളികള്‍ പിടിയില്‍

അബുദാബി- കണ്ണൂര്‍ ധര്‍മടം പരീക്കടവ് അലവില്‍ സ്വദേശി അഭിഷേകിന്റെ (24)മരണവുമായി ബന്ധപ്പെട്ട് രണ്ട് നേപ്പാളികള്‍ കസ്റ്റഡിയില്‍. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. ജൂണ്‍ 21 ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശനിലയിലാണ് അടുത്ത ദിവസം പുലര്‍ച്ചെ മുസഫയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയത്. സംസാരിക്കാന്‍ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നേപ്പാളികളുടെ മര്‍ദനമേറ്റാണ് മരണമെന്നാണ് സംശയം.
ഒന്നര വര്‍ഷമായി അബുദാബിയിലെ അല്‍മറായ് എമിറേറ്റ്‌സ് കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റാണ് അഭിഷേക്. പക്രുപുരയില്‍ രഘുനാഥിന്റെയും പ്രതിഭയുടെയും മകനാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു.

 

Latest News