Sorry, you need to enable JavaScript to visit this website.

ദുബായ് ബസ് അപകടം: ആര്‍.ടി.എയെ കുറ്റപ്പെടുത്തി ഡ്രൈവറുടെ അഭിഭാഷകന്‍

ദുബായ്- മലയാളികളടക്കം പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണമായ അല്‍ റാഷിദിയ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന സ്റ്റീല്‍ തൂണ്‍ നിയമവവിരുദ്ധമാണെന്ന് ബസ് െ്രെഡവറുടെ അഭിഭാഷകന്‍. ഇതടക്കം ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ കുറ്റപ്പെടുത്തിയാണ് അഭിഭാഷകന്‍ വാദിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഡ്രൈവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അധികൃതര്‍ നേരത്തെ വാദിച്ചിരുന്നു. ഒമാന്‍ സ്വദേശിയായ 53 കാരനാണ് െ്രെഡവര്‍. തന്റെ പിഴവാണ് അപകടകാരണമെന്ന് െ്രെഡവര്‍ സമ്മതിച്ചതായി എമിറേറ്റ്‌സ് ട്രാഫിക് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ജനറല്‍ സലാഹ് ബു ഫറുഷ അല്‍ ഫലാസി നേരത്തെ വ്യക്തമാക്കുകയും ചെയ്തു.
ജി.സി.സി നിയമാവലികളും നിലവാരവും ലംഘിച്ചാണ് തൂണ്‍ നിര്‍മിച്ചതെന്നും അടിസ്ഥാന സംവിധാനങ്ങള്‍പോലും ഇവിടെയില്ലെന്നും ഡ്രൈവറുടെ അഭിഭാഷകന്‍ മുഹമ്മദ് സെയ്ഫ് അല്‍ തമിമി കോടതിയില്‍ വാദിച്ചു.
ജി.സി.സി നിയമാവലി പ്രകാരം വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാണെങ്കില്‍ മുന്നറിയിപ്പ് ബോര്‍ഡും ഗേറ്റിന്റെ ഉയരവും തമ്മില്‍ അകലം 60 മീറ്ററായിരിക്കണം. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് 12 മീറ്റര്‍ വ്യത്യാസം മാത്രമേയുള്ളൂ. കൂടാതെ, ഇത്തരം ബാരിയറുകള്‍ കോണ്‍ക്രീറ്റില്‍ നിര്‍മിക്കേണ്ടതും ചലനമുള്ളതുമായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. മേയ് ആറിന് പെരുന്നാള്‍ അവധിക്കാലത്താണ് അപകടം നടന്നത്.

 

Latest News