കാര്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ദുബായില്‍ പണി കിട്ടും

ദുബായ്- പൊതുസ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് മുങ്ങുന്നവരെ ദുബായ് നഗരസഭ പിടികൂടും. കാര്‍ പാര്‍ക് ചെയ്ത് പോയിട്ട് തിരിഞ്ഞുനോക്കാതിരുന്നാല്‍ 500 ദിര്‍ഹം വരെയാണ് പിഴ. കാര്‍ വൃത്തിഹീനമാണെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ പിഴ കിട്ടും.
നഗരത്തിന്റെ സൗന്ദര്യത്തെ ഇത്തരം വൃത്തികെട്ട കാറുകള്‍ നശിപ്പിക്കുമെന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. പലരും അവധിക്കാല വേളകളില്‍ കാറുകള്‍ പാര്‍ക് ചെയ്തിട്ടുപോയാല്‍ മാസങ്ങള്‍ അതവിടെ കിടക്കും. പൊടിയടിച്ചു കിടക്കുന്ന കാറുകള്‍ ഇനി കീശ കാലിയാക്കും.
ഇത്തരം കാറുകള്‍ കണ്ടെത്താന്‍ നഗരസഭാ ഇന്‍സ്‌പെക്ടര്‍മാര്‍ റോന്തുചുറ്റും. കണ്ടെത്തിയാല്‍ കാറില്‍ നോട്ടീസ് പതിച്ചു പോകും. 15 ദിവസത്തിനകം കാര് വൃത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ കണ്ടുകെട്ടും. തിരിച്ചെടുക്കാന്‍ ആളെത്തിയില്ലെങ്കില്‍ അത് ലേലം ചെയ്ത് വില്‍ക്കും.

 

Latest News