Sorry, you need to enable JavaScript to visit this website.

ആംസ്റ്റര്‍ഡാമില്‍ രണ്ട് യാത്രാ  വിമാനങ്ങള്‍ കൂട്ടിയിടിച്ചു  

ലണ്ടന്‍-ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു. ലണ്ടനിലേക്കുള്ള ഈസി ജെറ്റ് എയര്‍ബസ് എ 320 ഉം മാഡ്രിഡിലേക്ക് പോകുന്ന കെഎല്‍എം ബോയിംഗ് 737-800 ഉം ഗേറ്റുകളില്‍ നിന്ന് പുറകോട്ട് തിരിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലെയും യാത്രക്കാര്‍ എടുത്ത ഫോട്ടോകള്‍, ലണ്ടന്‍ വിമാനത്തിന്റെ ചിറക് മറ്റ് വിമാനത്തിന്റെ വാല്‍ അറ്റത്തുള്ള സ്‌റ്റെബിലൈസറുകളില്‍ ഇടിച്ചതായി വ്യക്തമാക്കി.
കൂട്ടിയിടിക്കുശേഷം താന്‍ ആദ്യം ഞെട്ടിയെങ്കിലും അത് സാധാരണമാണെന്നു കരുതി. ഈസി ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പ്രതികരിച്ചു, വിമാനത്തിലെ യാത്രക്കാര്‍ക്ക് ടാര്‍മാക്കില്‍ കാത്തിരിക്കേണ്ടി വന്നു. സംഭവത്തെ എങ്ങനെ നേരിടാമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ആലോചിച്ചു, അവര്‍ ഏകദേശം നാല് മണിക്കൂര്‍ വൈകി -അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'എല്ലാവരും സുരക്ഷിതരായതില്‍ എനിക്ക് സന്തോഷമുണ്ട്.'കൂട്ടിയിടിച്ച രണ്ട് വിമാനങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.'ഡച്ച് ദേശീയ വിമാനക്കമ്പനിയായ കെഎല്‍എം ട്വീറ്റ് ചെയ്തു:
'ഒരു കെഎല്‍എം ബോയിംഗ് 737-800 ഗേറ്റിലെ പുഷ്ബാക്കിനിടെ മറ്റൊരു വിമാനത്തില്‍ ഇടിച്ചു. യാത്രക്കാര്‍ക്ക് അപകടമുണ്ടായില്ല. 2.5 മണിക്കൂര്‍ വൈകിയ ശേഷം യാത്രക്കാര്‍ മറ്റൊരു വിമാനവുമായി പുറപ്പെട്ടു. സാഹചര്യം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചുവരികയാണ്-അധികൃതര്‍ പറഞ്ഞു

Latest News