'ബി.ജെ.പി മുഖ്യമന്ത്രിമാരെ  തീരുമാനിക്കുന്നത് ബാറില്‍ വെച്ച്' 

ബംഗളൂരു- ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 
കര്‍ണാടകയിലെ ഭരണ പ്രതിസന്ധിക്ക് പിന്നില്‍ ബിജെപിയുടെ കരങ്ങളാണ്. ബാറുകളിലിരുന്നാണ് ബിജെപി മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത്, ഗുലാം നബി ആസാദ് ആരോപിച്ചു.
ബി.എസ് യെദ്യൂരപ്പയുടെ അസിസ്റ്റന്റാണ് വിമതരെ മുംബൈയിലേക്ക് കടത്തിയത്. കര്‍ണാടകയ്ക്ക് മുന്‍പ് മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ബിജെപി ഇതേ തന്ത്രമാണ് പയറ്റിയത്. കഴിഞ്ഞ ദിവസം രാജികത്ത് നല്‍കിയ സ്വതന്ത്ര എം.എല്‍.എ എച്ച് നാഗേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ പ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ യുപിഎ  അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് ബംഗളൂരുവിലേയ്ക്ക് അയച്ചത്.

Latest News