യു.എ.ഇ വിദേശമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വിജയകരം

ദുബായ്- ഇന്ത്യ- യുഎഇ സഹകരണം വ്യാപിപ്പിക്കാനുള്ള സാര്‍ഥക ചര്‍ച്ചകളുമായി വിദേശകാര്യ,രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം വിജയകരം. ഊര്‍ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ പ്രധാന കരാറുകള്‍ക്കു രൂപമായി. ത്രിദിന സന്ദര്‍ശനത്തിന് ശൈഖ് അബ്ദുല്ല ഞായര്‍ വൈകിട്ടാണ് ന്യൂദല്‍ഹിയില്‍ എത്തിയത്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കന്‍ ഉപരോധ ഭീഷണിയുള്ളതിനാല്‍ യു.എ.ഇയുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ട്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷസാധ്യതകളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ േനതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ശൈഖ് അബ്ദുല്ല ഇന്ത്യയിലെത്തിയത്.

 

Latest News