ദുബായ്- മംസാറിലെ റസ്റ്ററന്റില്‍ ജോലിചെയ്തിരുന്ന തൃശൂര്‍ കാട്ടൂര്‍ സ്വദേശി മനാഫ് മുഹമ്മദ് അലി(40)യെ ദുബായില്‍ കാണാതായതായി പരാതി. ഈ മാസം അഞ്ചു മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല.
രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം 11 മണിക്ക് മനാഫിന്റെ താമസ സ്ഥലത്തിനടുത്തെ റോഡരികില്‍ വാഹനത്തില്‍ കൊണ്ടു ചെന്നാക്കിയിരുന്നുവത്രെ. അതിനു ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മുറഖബാദ് പോലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.






