ഷാര്‍ജയില്‍ ആദ്യ ഗോള്‍ഡന്‍ വിസ മലയാളിക്ക്

ഷാര്‍ജ- എമിറേറ്റിലെ 10 വര്‍ഷ കാലാവധിയുള്ള ആദ്യ ഗോള്‍ഡന്‍ വിസ മലയാളി ബിസിനസുകാരന്‍  ലാലു സാമുവലിന് ലഭിച്ചു. ഷാര്‍ജ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് മുഹമ്മദ് അല്‍ ഷംസിയില്‍ ിന്ന് അദ്ദേഹം വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങി. തന്റെ ബിസിനസ് യാത്രക്ക് ഈ വിസ കരുത്തേകുമെന്ന് ലാലു സാമുവല്‍ പറഞ്ഞു. യു.എ.ഇയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഇതു പ്രചോദനമേകും.
യു.എ.ഇയിലെ നിക്ഷേപകര്‍ക്കും പ്രൊഫഷനലുകള്‍ക്കും പ്രതിഭകള്‍ക്കുമാണ് ഈ വിസ ലഭിക്കുക. യു.എ.ഇയില്‍   വന്‍ നിക്ഷേപമുള്ള വ്യവസായികള്‍, റിയല്‍ എസ്‌റ്റേറ്റ് സംരംഭകര്‍, മെഡിക്കല്‍ പ്രൊഫഷനലുകള്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഗോള്‍ഡന്‍ വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കുക.  നിരവധി ഇന്ത്യന്‍ ബിസിനസുകാര്‍ ഇതിനകം ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിട്ടുണ്ട്.

 

Latest News