Sorry, you need to enable JavaScript to visit this website.

മണാലിയെന്ന വിസ്മയം 

മണാലിയുടെ പ്രകൃതി ഭംഗി

ഹിമാലയൻ മലനിരകളുടെ താഴ്‌വരയിൽ മനംമയക്കുന്ന വിസ്മയങ്ങളുമായി സഞ്ചാരികളെ മാടിവിളിക്കുകയാണ് മണാലി. മണാലിയിലെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. സഞ്ചാരികളുടെ സ്വർഗമെന്നാണ് മണാലി അറിയപ്പെടുന്നത്. മഞ്ഞുമൂടിയ മലനിരകളും ഏറെ മനോഹരമാണ്. വടക്കെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രമായ മണാലി മധുവിധു ആഘോഷിക്കാനെത്തുന്നവരുടെ പ്രിയ ഇടമാണ്. ഹിമാലയൻ മലനിരകളുടെ പശ്ചാത്തല കാഴ്ചയ്ക്ക് പുറമെ മണാലിയെ സുന്ദരമാക്കുന്നത് ദേവതാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. 


ദൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെയായിൽ ഹിമാചൽ പ്രദേശിൽ കുളു താഴ്‌വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് റെയിൽവേ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ റോഡ് മാർഗം മണാലിയിലേക്ക് യാത്ര ചെയ്യുന്നതാണ്  ഉചിതം. ദൽഹിയിൽ നിന്ന് ഹിമചൽ പ്രദേശ് ടൂറിസം കോർപറേഷന്റെ ബസുകൾ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ദൽഹിയിൽ നിന്ന് 15 മണിക്കൂർ ബസിൽ യാത്ര ചെയ്യണം മണാലിയിൽ എത്തിച്ചേരാൻ.


മണാലിയിലെ സുന്ദര കാഴ്ചകൾ കാണാൻ ഏറ്റവും ഉചിതമായ സമയം മാർച്ച് മുതൽ ഒക്ടോബർ വരെയാണ്. ഡിസംബർ മുതലുള്ള മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും. അതുകൊണ്ടു തന്നെ കഴിവതും ഡിസംബർ മുതൽ മാർച്ച് മാസം പകുതി വരെയുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല മണാലി സന്ദർശകരെ സ്വീകരിക്കുന്നത്. ട്രക്കിംഗ് പ്രിയരായ സാഹസികർക്കും ഏറെ ഇഷ്ടപ്പെടും ഈ സ്ഥലം. വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദോപാധികൾ ഇവിടെയുണ്ട്.
 

Latest News