ഖത്തർ ജനത  പ്രതികരിക്കുന്ന സമയം വിദൂരമല്ല -അൻവർ ഗർഗാഷ്‌

ദുബായ് - ഗൾഫ് മേഖല നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ ഖത്തറിനെ ന്യായീകരിക്കാൻ മുസ്‌ലിം ബ്രദർഹുഡ് നേതാക്കൾ രംഗത്തു വരുന്നതിനെ രൂക്ഷമായി വിമർശിച്ച് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ്. മുസ്‌ലിം ബ്രദർഹുഡ് സ്വന്തം താൽപര്യം മാത്രം സംരക്ഷിക്കുന്നതിന് ഖത്തറിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം തിരിച്ചറിയുന്ന സമയം ഖത്തർ ജനത തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വ്യവസ്ഥക്ക് വ്യത്യാസം വരുത്താനാണ് അവർ ശ്രമിക്കുക. തങ്ങളുടെ സഹോദര രാജ്യം നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എടുത്ത തീരുമാനം തികച്ചും ബലഹീനമാണ്. സ്വന്തം കുടുംബവും അയൽപക്കത്തെയും നഷ്ടപ്പെടുത്തിയാൽ ആരെ ആശ്രയിച്ചാണ് യുദ്ധം അതിജയിക്കുകയെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ട്വീറ്റ് ചെയ്തു.  

 

Latest News