വില്ലുപുരം- ആറു മാസത്തെ തിരോധാനത്തിനുശേഷം ആന്ധ്രപ്രദേശില്‍ കണ്ടെത്തിയ തൂത്തുക്കുടി സമര നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ മുഗിലന്റെ ഭാര്യ പൂങ്കുടിക്ക് കാറപകടത്തില്‍ പരിക്ക്. ചെന്നൈയില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുഗിലനെ കാണാനായി പോകുകയായിരുന്നു പൂങ്കുടിയും ബന്ധുക്കളും.
വില്ലുപുരം ജില്ലയിലെ കല്ലാകുറിച്ചിക്കു സമീപം താച്ചൂരിലാണ് ടയര്‍ പൊട്ടി കാര്‍ അപകടത്തില്‍ പെട്ടത്. നിസ്സാര പരിക്കേയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പൂങ്കുടിയും ബന്ധുക്കളും മറ്റൊരു കാറില്‍ ചെന്നൈയിലെത്തി.






