ബി.ജെ.പി സ്ഥാനാര്‍ഥി സ്വന്തം പാര്‍ട്ടിക്കാരനെ വെടിവെച്ചുകൊന്നു

മീറത്ത്- ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പി സ്ഥാനാര്‍ഥി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. മീറത്തിലെ പോളിംഗ് ബൂത്തില്‍നിന്ന് ഒരു കി.മീ മാത്രം അകലെയാണ് സ്ഥാനാര്‍ഥി  വിജയ് ധാമ സ്വന്തം അനുയായിയെ വെടിവച്ചു കൊന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് കുമാര്‍ പറഞ്ഞു.
വെടിയേറ്റ അമിത് കുമാറിനെ ഉടന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശനിയാഴ്ച വോട്ടെടുപ്പിന് ശേഷമായിരുന്നു വെടിവെപ്പ്. ജനങ്ങളെ ഭീഷണിപ്പെടുത്തി ബൂത്ത് പിടിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥി കൊണ്ടുവന്ന തോക്കില്‍നിന്ന് വെടിയേറ്റാണ് അവരുടെ തന്നെ പാര്‍ട്ടിക്കാരന്‍ മരിച്ചതെന്ന് സമാജ് വാദി പാര്‍ട്ടി വിപിന്‍ ഭധാന പറഞ്ഞു.

 

Latest News