ആപ്പിളിനൊക്കെ എന്നാ വെലയാ... 

കാബൂള്‍- പാക്ക് ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ചര്‍ച്ചയില്‍ പാനലിസ്റ്റ് ആപ്പിളിനെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിച്ചതാണ് അവതാരകയ്ക്ക് പണിയായി മാറിയത്.
ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ വരുമാനത്തെക്കുറിച്ചായിരുന്നു ചാനല്‍ ചര്‍ച്ചക്കിടെ എത്തിയ പാനലിസ്റ്റ് സംസാരിച്ചത്. ആപ്പിളിന്റെ വരുമാനം പാക്കിസ്ഥാന്റെ ബജറ്റിനെക്കാളും വലുതെന്നായിരുന്നു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അതേ, ഞാന്‍ കേട്ടിട്ടുണ്ട് ഒരു ആപ്പിളിന് പോലും വലിയ വിലയാണെന്ന് അവതാരക പറഞ്ഞു.
എന്നാല്‍ പാനലിസ്റ്റ് അവതാരകയോട് ആപ്പിള്‍ ഫോണിനെക്കുറിച്ചാണ് സംസാരിച്ചതെന്നും പഴത്തെക്കുറിച്ച് അല്ലെന്നും തിരുത്തുകയായിരുന്നു. ചര്‍ച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്.

Latest News