മുണ്ട് ധരിച്ചെത്തിയ ആളെ  ശതാബ്ദി ട്രെയിനില്‍ കയറ്റിയില്ല 

ന്യൂദല്‍ഹി-മുണ്ടും തോര്‍ത്തും ധരിച്ച് എത്തിയതിനാല്‍ തന്നെ ശതാബ്ദി എക്‌സ്പ്രസില്‍ കയറ്റിയില്ലെന്ന് വയോധികന്റെ പരാതി. ആത്മീയ നേതാവായ രാം അവധ് ദാസിനെയാണ് മോശം വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് ശതാബ്ദി എക്‌സ്പ്രസില്‍ പ്രവേശിപ്പിക്കാതിരുന്നത്.
82 വയസ്സുകാരനായ രാം അവധ് ദാസ് ഇറ്റാവ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ശതാബ്ദി എക്‌സ്പ്രസില്‍ കയറിയത്. ട്രെയിനില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരന്‍ തടഞ്ഞു. ഇത് നിങ്ങള്‍ക്കുള്ള ട്രെയിനല്ലെന്നും നിങ്ങളെപ്പോലെയുള്ളവര്‍ക്ക് കയറാനുള്ള ട്രെയിന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറ്റാവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമെന്നുമായിരുന്നു ജീവനക്കാരന്‍ പറഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്.

Latest News