ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

ബംഗളൂരു- ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. ബംഗളൂരുവില്‍ ബി.ജെ.പി ചടങ്ങിനിടെ, കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാന്‍ പോയപ്പോള്‍ ബി.ജെ.പി. പതാക നല്‍കി സ്വീകരിച്ചതാണെന്നാണ് അഞ്ജുവിന്റെ വിശദീകരണം.  
അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പറഞ്ഞു. ബി.ജെ.പി.യുടെ പരിപാടിക്കെത്തിയപ്പോള്‍ ബി.ജെ.പിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി. മുരളീധരന്‍ പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി വാര്‍ത്താ എ.എന്‍.ഐ. ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

 

Latest News