Sorry, you need to enable JavaScript to visit this website.

ഇടതന്മാരുടെ ലോകം

1975 ലെ പ്രഥമ ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഗാരി ഗിൽമർ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയതു മുതൽ ലോകകപ്പിൽ ഇടതന്മാർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വസീം അക്രമും സ്റ്റാർക്കും ബൗൾടുമൊക്കെ ലോകകപ്പിൽ എതിരാളികളെ വിറപ്പിച്ചു വിട്ടവരാണ്. ഇടതന്മാർ പന്ത് വിടുന്ന വ്യത്യസ്തമായ ആംഗിൾ ബാറ്റ്‌സ്മാന്മാർക്ക് കാര്യമായ വെല്ലുവിളിയാണ്. ബാറ്റിംഗ് തന്ത്രം പുനഃപരിശോധിക്കാൻ അത് ബാറ്റ്‌സ്മാന്മാരെ നിർബന്ധിതരാക്കും. 

വലങ്കൈയന്മാരുടേതാണ് ലോകം. ഇടങ്കൈയന്മാരോട് ചിറ്റമ്മ നയമാണ്. കത്രിക ഉപയോഗിക്കുന്നതു പോലെ ലളിതമായ കാര്യങ്ങളിൽ വരെ ഇടങ്കൈയന്മാർ നേരിടുന്നത് വലിയ വെല്ലുവിളികളാണ്. എന്നാൽ ലോകകപ്പ് ക്രിക്കറ്റിൽ വിക്കറ്റ് കൊയ്യുന്ന കാര്യത്തിൽ ഇടതന്മാർക്കാണ് മുൻതൂക്കം. ഇടങ്കൈയൻ പെയ്‌സ് ബൗളറാവുന്നത് ലോകകപ്പിൽ ടീമിലിടം കിട്ടാൻ നല്ല വഴിയാണ്. 
ലോകകപ്പിലെ വിക്കറ്റ് കൊയ്ത്തുകാരിൽ മിച്ചൽ സ്റ്റാർക്കാണ് ഒന്നാം സ്ഥാനത്ത്. എട്ടു കളികളിൽ 24 വിക്കറ്റ് കിട്ടി സ്റ്റാർക്കിന്. പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറും ന്യൂസിലാന്റിന്റെ ട്രെന്റ് ബൗൾടും മുൻനിരയിലുണ്ട്. 
1975 ലെ പ്രഥമ ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്‌ട്രേലിയയുടെ ഗാരി ഗിൽമർ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയതു മുതൽ ലോകകപ്പിൽ ഇടതന്മാർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വസീം അക്രമും സ്റ്റാർക്കും ബൗൾടുമൊക്കെ ലോകകപ്പിൽ എതിരാളികളെ വിറപ്പിച്ചു വിട്ടവരാണ്. ഇടതന്മാർ പന്ത് വിടുന്ന വ്യത്യസ്തമായ ആംഗിൾ ബാറ്റ്‌സ്മാന്മാർക്ക് കാര്യമായ വെല്ലുവിളിയാണ്. ബാറ്റിംഗ് തന്ത്രം പുനഃപരിശോധിക്കാൻ അത് ബാറ്റ്‌സ്മാന്മാരെ നിർബന്ധിതരാക്കും. ഇടങ്കൈയന്മാർ സൈഡ് ഓൺ ആയ നിലയിൽ പന്തെറിയുന്നത് ബാറ്റ്‌സ്മാന്മാർക്ക്, പ്രത്യേകിച്ചും വലങ്കൈയൻ ബാറ്റ്‌സ്മാന്മാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് വസീം അക്രം പറയുന്നു. 1992 ലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മൂന്നു വിക്കറ്റെടുത്ത വസീം അക്രം പാക്കിസ്ഥാന്റെ ലോകകപ്പ് വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇംഗ്ലണ്ടിനെ വെറുത്ത മെൽബണിലെ ഓസ്‌ട്രേലിയക്കാർ തിങ്ങിനിറഞ്ഞ ഗാലറിയുടെ പിന്തുണയോടെയാണ് അന്ന് അക്രം കളിച്ചത്. അക്രം സൃഷ്ടിച്ച പ്രയാസകരമായ ആംഗിളുകൾ ആദ്യം അലൻ ലാംബിനെയും പിന്നെ ക്രിസ് ലൂയിസിനെയും പിഴവ് വരുത്താൻ നിർബന്ധിതരാക്കി. മാന്ത്രികമായിരുന്നു ആ രണ്ടു പന്തുകളും. ആ ടൂർണമെന്റിൽ വിക്കറ്റ് കൊയ്ത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു അക്രം -18 വിക്കറ്റെടുത്തു. ഫൈനലിൽ മാൻ ഓഫ് ദ മാച്ചായി. പാക്കിസ്ഥാൻ ആദ്യമായും അവസാനമായും ലോകകപ്പ് ചാമ്പ്യന്മാരായി. 
പിന്നീടങ്ങോട്ട് ശ്രീലങ്ക മുതൽ ന്യൂസിലാന്റ് വരെ ടീമുകളിലെ ഇടങ്കൈയൻ പെയ്‌സർമാർ ആ പാത പിന്തുടർന്നു. അതിനു ശേഷമുള്ള ആറ് ലോകകപ്പിൽ നാലിലും ഇടങ്കൈയൻ പെയ്‌സർമാരായിരുന്നു വിക്കറ്റ് കൊയ്ത്തിൽ മുന്നിൽ. 2015 ലെ ലോകകപ്പിൽ നിരവധി ഇടങ്കൈയൻ പെയ്‌സർമാർ കളിച്ചു. സ്റ്റാർക്കും മിച്ചൽ ജോൺസണും ബൗൾടും അരങ്ങു വാണു. 
അക്രം സൃഷ്ടിച്ച സ്വാധീനം കൊണ്ടാവാം, ഇടങ്കൈയൻ പെയ്‌സർമാരുടെ ഗുണം ഏറ്റവുമധികം കിട്ടിയ ടീം പാക്കിസ്ഥാനാണ്. 
ലോക ജനസംഖ്യയിൽ 10 ശതമാനത്തോളമാണ് ഇടങ്കൈയന്മാർ. എന്നാൽ പാക്കിസ്ഥാനിൽ ഇടങ്കൈയൻ സീമർമാരുടെ ഓഹരി ഇതിനെക്കാളെത്രയോ ഏറെയാണ്. ഇടങ്കൈയൻ ബൗളർമാർ തന്റെ രീതി പിന്തുടരുന്നത് സന്തോഷകരമാണെന്ന് വസീം അക്രം പറയുന്നു. പാക്കിസ്ഥാന് ഈ ലോകകപ്പിലെ ടീമിൽ മൂന്ന് ഇടങ്കൈയൻ പെയ്‌സർമാരുണ്ട്. അനുഭവസമ്പന്നരായ വഹാബ് റിയാസും മുഹമ്മദ് ആമിറും ഏറെ പ്രതീക്ഷയുയർത്തുന്ന യുവ താരം ശാഹീൻ ഷാ അഫ്‌രീദിയും. അതുല്യ പ്രതിഭയായിരുന്ന ആമിറിന്റെ അഞ്ചു വിലപ്പെട്ട വർഷങ്ങളാണ് ഒത്തുകളി വിലക്കു കാരണം നഷ്ടപ്പെട്ടത്. ഒട്ടും ഫോമിലല്ലാതിരുന്ന ഘട്ടത്തിലാണ് ആമിറിനെയും വഹാബ് റിയാസിനെയും ലോകകപ്പ് ടീമിൽ പാക്കിസ്ഥാൻ ഉൾപെടുത്തിയത്. അത് നല്ല നീക്കമായി. ഇടങ്കൈയന്മാരുടെ സാന്നിധ്യമാണ് പാക്കിസ്ഥാനെ ലോകകപ്പ് സെമിയുടെ പടിവാതിൽക്കലെത്തിച്ചതെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര കരുതുന്നു. ഇടങ്കൈയന്മാരുടെ സ്‌ട്രൈറ്റ് ബോൾ പോലും അപകടകരമാണെന്ന് ചോപ്ര എഴുതുന്നു. 
ഇടങ്കൈയൻ പെയ്‌സർമാർ വ്യാപകമായിട്ടും എന്തുകൊണ്ടാണ് അവർ വെല്ലുവിളിയായി തുടരുന്നത്? മുൻ പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻ ജാവീദ് മിയാൻദാദിന്റെ മറുപടി ഇങ്ങനെയാണ്: 'മിക്ക ബാറ്റ്‌സ്മാന്മാരും അവരുടെ ടെക്‌നിക് വികസിപ്പിച്ചെടുക്കുന്നത് വലങ്കൈയൻ ബൗളർമാരെ നേരിട്ടാണ്. ത്രോ ഡൗണിലും ബൗളിംഗ് മെഷീൻ ഉപയോഗിക്കുമ്പോഴും ഇതേ ആംഗിളിലാണ് അവർ കളിച്ചു ശീലിക്കുന്നത്. എന്നാൽ ഇടങ്കൈയന്മാരുടെ പന്ത് മറ്റൊരു ആംഗിളിലാണ് വരിക. എന്നാൽ മികച്ച ബാറ്റ്‌സ്മാന്മാർ പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. വ്യത്യസ്ത ആംഗിളുകളിൽ അവർ പന്ത് സ്വീകരിച്ചു ശീലിക്കും. അത് ഇടങ്കൈയന്മാർ സൃഷ്ടിക്കുന്ന വെല്ലുവിളി അതിജീവിക്കാൻ സഹായകമാവും.'

Latest News