കാമുകനെ അടുത്തുകിട്ടാന്‍ മരുമകനാക്കാന്‍ ശ്രമിച്ചു, നടക്കാതെ വന്നപ്പോള്‍ മകളെ കൊന്നു

തിരുവനന്തപുരം- വിവാദമായ നെടുമങ്ങാട് കൊലക്കേസില്‍ അമ്മയുടെ  നിര്‍ണായക വെളിപ്പെടുത്തല്‍. പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു പൊട്ടക്കിണറ്റില്‍ തള്ളിയത് കാമുകന്‍ അനീഷിനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം ചെറുത്തുതുകൊണ്ടാണെന്ന് മഞ്ജുഷ പോലീസിനോട് പറഞ്ഞു.
അനീഷുമായുള്ള  അടുപ്പം തുടരുന്നതിനു വേണ്ടിയാണ്  അയാളെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചത്. അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും അറിയാമായിരുന്ന മീര എതിര്‍ത്തതോടെ വഴക്കുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഭവദിവസം മഞ്ജുഷ മകളെ അടിച്ച് വീഴ്ത്തി കഴുത്ത് ഞെരിക്കുകയായിരുന്നു. അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു. പിന്നീട് മീരയെ ബൈക്കില്‍ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ അനീഷിന്റെ വീട്ടിലെത്തിച്ചു. സിമന്റ് ഇഷ്ടികകള്‍  മീരയുടെ ശരീരത്തില്‍ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതില്‍ തള്ളുകയായിരുന്നു. രാത്രി തന്നെ നാഗര്‍കോവിലിലേക്ക് കടക്കുകയും ചെയ്തു. മകള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മഞ്ജുഷയുടെ വാദം.

 

Latest News