ഇന്ത്യക്കാരുടെ സ്വന്തം ബിഗ് ടിക്കറ്റ്; കോടീശ്വരരായി നിരവധി ഇന്ത്യക്കാര്‍

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22 കോടി നേടിയ കൊല്ലം സ്വദേശി സ്വപ്ന നായരോടൊപ്പം ആദ്യ ഏഴു സമ്മാനങ്ങളില്‍ ഭൂരിഭാഗവും കരസ്ഥമാക്കിയത് ഇന്ത്യക്കാര്‍. ഇതിലും നിരവധി മലയാളികള്‍ ഉണ്ട്.
ഇത്തവണ ഏഴില്‍ ആറും ഇന്ത്യക്കാര്‍ നേടിയപ്പോള്‍ രണ്ടാം സമ്മാനമായ 100,000 ദിര്‍ഹം പാക്കിസ്ഥാന്‍ സ്വദേശി സഈദ് ഷഹബാദ് അലി സ്വന്തമാക്കി. ബിഗ്ടിക്കറ്റിന്റെ തന്നെ ബിഎംഡബ്യു സീരിസിലെ വിജയിയും ഇന്ത്യക്കാരനാണ്. ഹന്‍സ്‌രാജ് മുകേഷ് ഭാട്ടിയ. 001417 എന്ന ടിക്കറ്റാണ് മുകേഷ് ഭാട്ടിയയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.
സമ്മാനം നേടിയ മറ്റു ഇന്ത്യക്കാര്‍ ഇവരാണ്: ജോസ് ആന്‍ഡ്രെ ഗോമസ് അന്‍ഡ്രെ സന്തന്‍ പെരേരെ ഗോമസ് (90,000 ദിര്‍ഹം), സുരേഷ് എടവന (80,000 ദിര്‍ഹം), മാത്യു വര്‍ഗീസ് (70,000 ദിര്‍ഹം), രാധ കൃഷ്ണ കേസനി (60,000 ദിര്‍ഹം), സുനില്‍ കുമാര്‍ (20,000 ദിര്‍ഹം), നിഖാത് ഷബാന (50,000 ദിര്‍ഹം).

 

Latest News