ദോഹ- ഖത്തറിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റും (കൊച്ചി) ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന് ചലച്ചിത്ര താരം മമ്മൂട്ടി അര്‍ഹനായി.
50,000 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍ അവാര്‍ഡ്ദാനം നടക്കുമെന്ന് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പ്രവാസി ട്രസ്റ്റ് ഭാരവാഹികളായ കെ.ആര്‍ പ്രേമന്‍, റഫീക്ക് പാറോളി, കെ.എസ് വെങ്കിടാചലം എന്നിവര്‍ അറിയിച്ചു.
എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും എം.എ റഹ്മാന്‍, ബാബു മേത്തര്‍, കെ.കെ സുധാകരന്‍, സി.വി റപ്പായി, പി. ഷംസുദ്ദീന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.