Sorry, you need to enable JavaScript to visit this website.

എമിഗ്രേഷന്‍ സ്മാര്‍ട്; ദുബായ് വിമാനത്താവളത്തിന് പ്രശംസയുമായി സഞ്ചാരികള്‍

ദുബായ്- എമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റ് സംവിധാനത്തിന് ജനപ്രിയതയേറുന്നു. ഏതാനും സെക്കണ്ടുകള്‍ കൊണ്ട് എമിഗ്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് സഞ്ചാരികള്‍ക്ക് അനല്‍പമായ സന്തോഷമാണ് നല്‍കുന്നത്. 2019 ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ 19,40,660 പേര്‍ സ്മാര്‍ട് ഗേറ്റ്  ഉപയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കോറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ 122 സ്മാര്‍ട് ഗേറ്റുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ദുബായ് എയര്‍പോര്‍ട്ടിലെ സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ച് യാത്ര നടത്തിയത് 107 ലക്ഷം പേരായിരുന്നു. 2018 ലെ ദുബായിലെ ആകെ യാത്രക്കാരിലെ 22.3 ശതമാനവും തങ്ങളുടെ എമിഗ്രേഷന്‍ യാത്രാ നടപടിക്ക് ഈ അത്യാധുനിക സ്മാര്‍ട്ട് ഗേറ്റ് ഉപയോഗപ്പെടുത്തി.  
ഏറ്റവും തിരക്കുള്ള റമദാന്‍,–പെരുന്നാള്‍ ദിവസങ്ങളില്‍ സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

 

Latest News