ദുബായ്- നൂതന സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ പാം ജുമൈറയിലും എമിറേറ്റ്‌സ് ഹില്ലിലും കുറ്റകൃത്യങ്ങള്‍ നൂറുശതമാനം ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ദുബായ് പോലീസ്. ഇക്കൊല്ലം ഇതുവരെ ഒരു കുറ്റകൃത്യം പോലും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിര്‍മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒയൂന്‍ (കണ്ണുകള്‍) എന്ന സുരക്ഷാ പദ്ധതിയും സ്മാര്‍ട് ഡേറ്റ വിശകലനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയത്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിത അന്തരീക്ഷം ഒരുക്കുകയെന്ന ദുബായ് പോലീസിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വിശദീകരിച്ചു.
രാജ്യാന്തര പോലീസ് നിലവാരത്തില്‍ ദുബായ് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.






