ദിലീപിന്റെ ശുഭരാത്രി  ആറിന് 

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ശുഭരാത്രി ജൂലൈ ആറിന് തിയേറ്ററുകളിലെത്തും. ദിലീപ് പോലീസുകാരന്റെ വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർഥ സംഭവ കഥയുടെ പശ്ചാത്തലത്തിലുള്ളതാണ്. സംവിധാനം കെ.പി. വ്യാസൻ. ലൈലത്തുൽ ഖദർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൃഷ്ണൻ എന്ന പോലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ദിലീപിന്. അനു സിത്താരയാണ് നായിക. സിദ്ദീഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ. 
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം കെ.പി. വ്യാസൻ എടുക്കുന്ന സിനിമ കൂടിയാണിത്.


 

Latest News