കുടുകുടെ  ചിരിപ്പിക്കാൻ  സച്ചിൻ വരുന്നു

തിയേറ്ററുകളെ കുടുകുടെ ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസന്റെ സച്ചിൻ എത്തുന്നു. കൂടെ അജു വർഗീസും അന്ന രേഷ്മ രാജനും. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിൻ മുഴുനീള കോമഡി എന്റർടൈനറാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
കടുത്ത ക്രിക്കറ്റ് ആരാധകനായ അച്ഛൻ മകന് തന്റെ ആരാധനാപുരുഷനായ സച്ചിന്റെ പേരിടുന്നതും ആ മകന്റെ വളർച്ചയും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദിനെ നായകനായ മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായർ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിൻ. രഞ്ജി പണിക്കർ രമേഷ് പിഷാരടി, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം.

 

Latest News