Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉദ്യോഗസ്ഥനെ മർദിച്ച സംഭവം; പാർട്ടിയിൽ കോളിളക്കം, ക്ഷുഭിതനായി പ്രധാനമന്ത്രി

ന്യൂഡൽഹി - ഇൻഡോർ എം. എൽ.എ ഉദ്യോഗസ്ഥനെ മർദിച്ച സംഭവം ബി.ജെ.പിയിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർട്ടി നേതാക്കളുടെ യോഗത്തിൽ ക്ഷുഭിതനായി. എൽ.എയുടെ  പെരുമാറ്റത്തിനെതിരെ  തുറന്നടിച്ച പ്രധാനമന്ത്രി ഇയാൾക്കെതിരെ അച്ചടക്ക നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു. 'ആദ്യം അപേക്ഷ, പിന്നെ ശിക്ഷ' എന്ന ആകാശിന്റെ പ്രസ്താവനയോട്, ഇതെന്തു തരം ഭാഷയാണ് എന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. 

മുതിർന്ന ബി.ജെ.പി നേതാവ് കൈലാസ വിജയവർഗീയയുടെ മകനും ഇൻഡോർ എം.എൽ.എ യുമായ ആകാശ് വിജയ വർഗീയയാണ് കഴിഞ്ഞയാഴ്ച മുനിസിപ്പൽ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചത്. ആരായാലും ആരുടെ മകനായാലും ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ, പ്രധാനമന്ത്രി വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

0rhqg43s

കുറച്ചു ദിവസങ്ങൾക്കു മുൻപ് ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ആകാശിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പുഷ്പാർച്ചന നടത്തിയാണ് ആകാശിനെ പാർട്ടി പ്രവർത്തകർ വരവേറ്റത്.

അനധികൃത കയ്യേറ്റങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആകാശ് ബാറ്റ് കൊണ്ട് മർദിച്ചത്. ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ കോളനിയിലെ വനിതകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് ആകാശ് ആരോപിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ചെയ്ത കുറ്റത്തെ ന്യായീകരിക്കുകയായിരുന്നു ആകാശ് ചെയ്തത്. ചെയ്തതിൽ കുറ്റബോധമില്ലെന്നും ബാറ്റ് എടുക്കാൻ രണ്ടാമതൊരു അവസരം ഇല്ലാതിരിക്കട്ടെ എന്നും ആകാശ് പറയുകയുണ്ടായി.

 

Latest News