മസ്‌കത്ത്- ഒമാന് സാമ്പത്തിക ഉണര്‍വു പകരുന്നതിന് നാല് പുതിയ നിയമങ്ങള്‍ കൂടി നിലവില്‍ വന്നു. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ആണ് രാജ കല്‍പനയിലൂടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാക്കിയത്.
പാപ്പര്‍ നിയമം, പൊതു-സ്വകാര്യ പങ്കാളിത്ത നിയമം, സ്വകാര്യവത്കരണ നിയമം, വിദേശമൂലധന നിക്ഷേപ നിയമം എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചത്.
രാജ്യവികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ നിയമങ്ങള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ. പൊതു-സ്വകാര്യ പങ്കാളിത്ത നിയമം സാമ്പത്തിക രംഗത്ത് ഏറെ അനിവാര്യമായിരുന്നുവെന്നും സ്വകാര്യ മേഖലക്ക് രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഇതോടെ കൈവരുമെന്നും ധനമന്ത്രി ദര്‍വീഷ് ബിന്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.