മസ്‌കത്തില്‍ ബസിന് തീപ്പിടിച്ചു

മസ്‌കത്ത് - നിസ്‌വ റോഡില്‍ ബസിന് തീപിടിച്ചു. ജീവാപായമോ പരിക്കോ ഇല്ല. ചൊവ്വാഴ്ച രാവിലെ മസ്‌കത്തില്‍ നിന്നു പുറപ്പെട്ട ബസിന് സമാഈല്‍ വിലായത്തിലെ അല്‍ ഹൗബില്‍ വെച്ചാണ് തീപിടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബസിന്റെ പിന്‍വശത്താണ് തീപ്പിടിത്തമുണ്ടായത്. പുക ഉയര്‍ന്നതോടെ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയും ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ബസിന്റെ ഏതാണ്ട്  പൂര്‍ണമായി കത്തിനശിച്ചു.

 

Latest News