സാമൂഹിക സംഘടനകള്‍ക്ക് ദുബായില്‍ നിയന്ത്രണം

ദുബായ്- സാമൂഹിക, സന്നദ്ധസംഘടനകള്‍ക്ക് ദുബായില്‍ നിയന്ത്രണം. വിവിധ സാംസ്‌കാരിക, സാമൂഹിക, വിനോദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ (സി.ഡി.എ) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
സംഘടനകളുടേയും സന്നദ്ധ സംഘങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിരവധി നിയമങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ദുബായ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനായി സി.ഡി.എയെ ചുമതലപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ചയാണ് വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് സി.ഡി.എ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റിട്ടത്. വെബ്‌സൈറ്റിലെ ബയോ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം.
സംഭാവനകള്‍ സ്വീകരിക്കുക, ഏതെങ്കിലും കാര്യത്തിനായി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ അക്കാര്യത്തില്‍ സി.ഡി.എ അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. സന്നദ്ധ സേവനത്തിനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

 

Latest News