മഞ്ചേരിയിലെ പോക്‌സോ കേസ്: ബാലികയെ പീഡിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം കഠിന തടവ്

മഞ്ചേരി- ആറര വയസു പ്രായമുള്ള ബാലികയെ ബലാത്സംഗം ചെയ്ത മധ്യവയസ്‌കനെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മങ്കട വെള്ളില തായാട്ടുപീടികക്കല്‍ അബ്ദുള്‍ അസീസ് എന്ന അസീസി (56) നെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്.  പിഴയടക്കാത്ത പക്ഷം ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നല്‍കാണമെന്നും കോടതി വിധിച്ചു.  സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു നഷ്ടപരിഹാര തുക ലഭ്യമാകുന്നതിനായി കുട്ടിക്ക് സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2014 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബാലികയോട് അധ്യാപകര്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.  മാതാവിന്റെ പരാതിയിലാണ് മങ്കട പോലീസ്് കേസ രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ഐഷാ പി. ജമാല്‍ ഹാജരായി.

 

 

 

Latest News