Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷന്  സുപ്രീം കോടതി നോട്ടീസ് 

ന്യൂദല്‍ഹി-തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും സുപ്രീംകോടതി നോട്ടീസ്. നേരിട്ട് പണം വിതരണം ചെയ്യുന്ന സ്വഭാവത്തിലുള്ള പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. 
ഇത്തരം പദ്ധതികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധവും തിരഞ്ഞടുപ്പ് നടപടികളെ അഴിമതി നിറഞ്ഞതാക്കുമെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത് തെരഞ്ഞെടുപ്പിന് മുന്‍പായി കര്‍ഷകര്‍ക്ക് 6000 രൂപ ധനസഹായം പ്രഖ്യാപിച്ച പദ്ധതിയായിരുന്നു. ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പായി ആദ്യ ഗഡു വിതരണം ചെയ്യുകയും ചെയ്തിരുന്നു.  
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഡോ. പി. പുള്ള റാവു ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം എല്ലൂരു മണ്ടലത്തില്‍ മത്സരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി,  കൂടാതെ, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഭരണകക്ഷിയ്ക്ക് അനുകൂലമായ സാഹചര്യം വോട്ടര്‍മാര്‍ക്കിടയില്‍ സൃഷിച്ചതായി അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വെറും 3 മാസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതും, ആദ്യ ഗഡു വിതരണം ചെയ്തതും. 

Latest News