ഗോവ - പശുവിന് പാൽ തരാൻ മാത്രമല്ല, ഗോൾ അടിക്കാനുമറിയാമെന്നു തെളിയിച്ച് ഒരു വീഡിയോ. കുട്ടികളോടൊത്ത് ഫുട്ബോൾ കളിച്ചു രസിക്കുന്ന പശുവാണ് ഇന്നത്തെ ഇന്റർനെറ്റിലെ താരം. അപ്‌ലോഡ് ചെയ്തു മണിക്കൂറുകൾക്കകം വൈറലായ വീഡിയോ പ്രമുഖരടക്കം ഒട്ടേറെ പേർ ഷെയർ ചെയ്തു കഴിഞ്ഞു. കമൻററിക്കനുസരിച്ച് കളിക്കുന്ന പശുവാണ് ആളുകളിൽ കൗതുകമുണർത്തുന്നത്. കുട്ടികളോടൊപ്പം പതിയെ കളിയിൽ ചേരുന്ന പശു അവരോടൊപ്പം പന്തിനു പിന്നാലെ ഓടുന്നതും കാണാം.
ഗോവയിലെവിടെയോ വച്ച് ഷൂട്ട് ചെയ്ത വീഡിയോ കാർലോസ് എന്നയാളാണ് ആദ്യം ഷെയർ ചെയ്തത്.പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തതോടെയാണ് ഇത് വൈറലാകുന്നത്. 2 മണിക്കൂർ കൊണ്ട് 60000 ലൈക്കുകളാണ് വീഡിയോയ്ക്ക് കിട്ടിയത്. വീഡിയോ പിന്നീട് ഒട്ടേറെ പ്രമുഖർ ഷെയർ ചെയ്തു.