ദുബായ്-മസ്‌കത്ത് യാത്ര 40 മിനുറ്റില്‍ 

അബുദാബി- നാല്‍പത് മിനിറ്റില്‍ ഇനി ദുബായില്‍ നിന്ന് മസ്‌ക്കത്തിലെത്താം. എമിറേറ്റ്‌സിന്റെ എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിലാണ് 40 മിനിറ്റില്‍ ദുബായ് മസ്‌കത്ത്  സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് നിലവില്‍ ഈ റൂട്ടിലെ യാത്രാസമയം.
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്പനിയുടെ ട്വീറ്റ്. ദുബായ്-മസ്‌കത്ത്  യാത്രാ ദൂരം 340 കിലോമീറ്ററാണ്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്‌ക്കെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

Latest News