Sorry, you need to enable JavaScript to visit this website.

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി  പോയാല്‍ 10 വര്‍ഷം തടവും  പിഴയും 

അബുദാബി-അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം തടവ്. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും  പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം(93,860 രൂപ) പിഴയും തടവും ശിക്ഷയായി ലഭിക്കും.

Latest News