Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജി ഉച്ചകോടിയിലെ മഞ്ഞുരുക്കം;  ആഗോള വ്യാപാര രംഗത്ത് പ്രതീക്ഷ

യു.എസ് ചൈന വ്യാപാര യുദ്ധഭീതിക്കിടയിൽ ജപ്പാനിൽ ജി ഉച്ചകോടിയിൽ വെളള കൊടി പാറിയത് ആഗോള വ്യാപാര രംഗത്ത് പ്രതീക്ഷ പകർന്നു. പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരം കണ്ടത് ഏഷ്യൻ യൂറോപ്യൻ ഓഹരി ഇൻഡക്‌സുകൾ കുതിച്ച് ഉയരാൻ ഇടയാക്കും. തുടർച്ചയായി മൂന്നാഴ്ച്ച വിൽപ്പനക്കാരുടെ പിടിയിൽ അകപ്പെട്ട ഇന്ത്യൻ മാർക്കറ്റ് നേരിയ നേട്ടം കാഴ്ച്ചവെച്ച് തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. 
അനുകൂല വാർത്തകൾ വിദേശ വിപണികളിൽനിന്ന് പുറത്തുവരുന്നതോടെ ബോംബെ സെൻസെക്‌സും നിഫ്റ്റിയും ഈവാരം ബുൾ ഇടപാടുകാരുടെ നിയന്ത്രണത്തിയാവും. കേന്ദ്ര ബജറ്റിൽ വിപണിക്ക് അനുകൂലമായ നിർദ്ദേശങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ധനകാര്യ സ്ഥാപനങ്ങൾ. കഴിഞ്ഞവാരം 200 പോയിന്റ് മുംബൈ സൂചിക ഉയർന്നപ്പോൾ 64 പോയിന്റ് നേട്ടവുമായി നിഫ്റ്റിയും തിളങ്ങി. 
മുൻ നിരയിലെ പത്തിൽ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തിൽ 36,839 കോടി രൂപയുടെ വർധന. എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവക്ക് നേട്ടം. ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഐടിസി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവക്ക് തിരിച്ചടി നേരിട്ടു. 
ബോംബെ സെൻസെക്‌സ് അഞ്ച് ആഴ്ച്ചകളായി 39,000-40,200  റേഞ്ചിലണ് നീങ്ങുന്നത്. 39,194 പോയിന്റിൽ നിന്ന് 39,007 വരെ താഴ്ന്ന ശേഷം തിരിച്ചു വരവിൽ 39,592 ലെ പ്രതിരോധം തകർത്ത് 39,795 വരെ കയറിയെങ്കിലും വാരാന്ത്യം 39,393 ലേക്ക് താഴ്ന്നു. 39,002 ൽ താങ്ങ് നിലനിർത്തികൊണ്ട് 39,790-40,186 ലേക്ക് മുന്നേറാം. ഈ നീക്കം വിജയിച്ചാൽ 40,312 ലെ നിർണായക പ്രതിരോധം തകർത്ത് പുതിയ ഉയരങ്ങളിൽ സൂചിക സഞ്ചരിക്കാം. ഈ വാരം സെൻസെക്‌സിന് സെക്കൻഡ് സപ്പോർട്ട് 38,610 ലാണ്. സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് ഏ ആർ എന്നിവ ബുള്ളിഷാണ്. അതേ സമയം സ്റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ന്യൂട്ടറൽ റേഞ്ചിലാണ്. 
നിഫ്റ്റി ജൂൺ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി നടന്ന ഷോട്ട് കവറിങ് മികവിന് അവസരം ഒരുക്കി. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 11,629 പോയിന്റിലെ സപ്പോർട്ട് നിലനിർത്താനായത് നിക്ഷേപകരെ ആകർഷിച്ചു. 11,662 ൽ നിന്നുള്ള തിരിച്ചു വരവിൽ സൂചിക 11,908 വരെ കയറിയ ശേഷം വാരാന്ത്യം 11,788 പോയിന്റിലാണ്. ഈവാരം വിപണിക്ക് മുന്നിലുള്ള ആദ്യ തടസം 11,910 ലാണ്. ഇത് മറികടന്നാൽ 12,032-12,278 റേഞ്ചിലേക്ക് വിപണി ഉറ്റ്‌നോക്കാം. വീണ്ടും തിരിച്ചടിക്കു നീക്കം നടന്നാൽ 11,664-11,540 ൽ താങ്ങുണ്ട്. 
നടപ്പ് വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ബോംബെ സെൻസെക്‌സും 9.5 ശതമാനവും നിഫ്റ്റി 8.5 ശതമാനവും ഉയർന്നു. ഈ കാലയളവിൽ വിദേശ നിക്ഷേപകർ 11.41 ബില്യൺ ഡോളർ ഇന്ത്യൻ ഓഹരി വിപണിയിൽ ഇറക്കിയപ്പോൾ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ 7791.48 കോടി ഡോളർ വിറ്റു. വിദേശ നാണയ കരുതൽ ശേഖരം സർവകാല റെക്കോർഡിൽ. ജൂൺ 21ന് അവസാനിച്ച വാരം രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം 420 കോടി ഡോളർ ഉയർന്ന് 42,642 കോടി ഡോളറായി. കഴിഞ്ഞ വർഷം ഏപ്രിൽ രേഖപ്പെടുത്തിയ 42,608 കോടി ഡോളറിന്റെ റെക്കോർഡാണ് മറികടന്നത്. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 69.61 ൽ നിന്ന് 68.93  ലേക്ക് ശക്തിപ്രാപിച്ചു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. 57.57 ഡോളറിൽനിന്ന് എണ്ണ വില 59.72 വരെ കയറി. ക്രൂഡ് ഉൽപാദനം അടുത്ത ആറ് മുതൽ ഒമ്പത് മാസകാലയളവിൽ കുറക്കാമെന്ന് റഷ്യ സൗദി അറേബ്യക്ക് നൽകിയ വാഗ്ദാനം വിപണി ചൂടുപിടിക്കാൻ ഇടയാക്കും. ഇന്നും നാളെയുമായി ഒപെക് യോഗം ചേരും. എണ്ണയുടെ പ്രതിദിന ഉൽപാദനം 1.2 ദശലക്ഷം ബാരൽ കുറയ്ക്കാൻ ഇടയുണ്ട്. 
   

 

Latest News