മക്ക - അല്‍ശറായിഅ് ഡിസ്ട്രിക്ടില്‍ വീടിന് തീപ്പിടിച്ച് പാക്കിസ്ഥാനിയും രണ്ടു കുട്ടികളും മരിച്ചു. ആറും എട്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. താമസസ്ഥലം പാക്കിസ്ഥാനി സ്‌പോഞ്ച് ഗോഡൗണ്‍ ആക്കി മാറ്റിയിരുന്നു. ഇതാണ് വീട്ടില്‍ വേഗത്തില്‍ തീ പടരാന്‍ ഇടയാക്കിയത്. സമീപത്തെ മറ്റു വീടുകളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു.
വീടിന്റെ പ്രവേശന കവാടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. പാക്കിസ്ഥാനിയും മക്കളുമുണ്ടായിരുന്ന മുറികള്‍ക്കും പുറത്തേക്കുള്ള ഏക കവാടത്തിനും ഇടയില്‍ വീടിന്റെ ഹാളില്‍ കൂട്ടിയിട്ട സ്‌പോഞ്ചുകളിലാണ് തീ പടര്‍ന്നത്. കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് മൂവരും മരിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു.






