കരിപ്പൂര്‍- കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാല് ഭാഗം നിലത്തിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
എയര്‍ ഇന്ത്യ എക്സ്പ്രസ് ദമാം-കോഴിക്കോട് വിമാനത്തിന്റെ വാല്‍ഭാഗമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തട്ടിയത്.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തൊടുന്ന ഘട്ടത്തില്‍ ഭാരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ടതോടെയാണ് പിന്‍ഭാഗം നലത്തുരഞ്ഞതെന്നാണ് പ്രാഥമിക നിഗമനം വിമാനത്തിന് കേടുപാടുകളൊന്നുമില്ല.